വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എല്‍.ഡി.എഫിന്റെ മാനം കാത്തു.
ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു.എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണൻ എന്ന ജനകീയനേതാവിന്റെ വ്യക്തിപ്രഭാവത്തിന് ജനങ്ങള്‍ നല്‍കിയ സമ്മാനമെന്ന് വേണമെങ്കില്‍ ഈ വിജയത്തെ അടയാളപ്പെടുത്താം. 19,587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷണന്റെ വിജയം.3,98,818 വോട്ടുകളാണ് അദ്ദേഹം നേടിയത്.
3,79,231 വോട്ടുകളാണ് രമ്യ ഈ വട്ടം നേടിയത്. സിറ്റിങ്ങ് എംപി പരാജയപ്പെട്ടുവെങ്കില്‍ അതിനർത്ഥം കഴിഞ്ഞകാല പ്രവർത്തനം ദയനീയ പരാജയമായിരുന്നുവെന്ന് പറയാം. കഴിഞ്ഞ് തവണ ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ട തകർത്തെറിഞ്ഞയായിരുന്നു രമ്യയുടെ ചരിത്ര വിജയം.ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) ഭൂരിപക്ഷത്തിലായിരുന്നു രമ്യയുടെ മിന്നുന്ന വിജയം. പി.കെ ബിജുവിന്റെ ഹാട്രിക്ക് സ്വപ്നത്തിന്റെ മേലായിരുന്നു രമ്യയുടെ വിജയ കോട്ട.