കേരളത്തിലെ മണ്ഡലങ്ങളില്‍ വോട്ടെണ്ണുമ്പോള്‍ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറിയത്.
ശക്തമായ ആശങ്കകള്‍ക്കൊടുവില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 30000 ത്തില്‍ അധികം വോട്ടുകള്‍ ആലത്തൂര്‍ കഴിഞ്ഞാല്‍ എല്‍ ഡി എഫിന് ഏക പ്രതീക്ഷ നല്‍കിയ മണ്ഡലം അറ്റിങ്ങലായിരുന്നു.
ഓരോ ഘട്ടത്തിലും വോട്ട് നില ഇഞ്ചോടിഞ്ച് മാറി മറിയുന്ന സ്ഥിതിയായിരുന്നു അറ്റിങ്ങല്‍ ഉണ്ടായിരുന്നത്. യുഡിഎഫിലെ അടൂര്‍ പ്രകാശും എല്‍ഡിഎഫിലെ വി ജോയിയും,ബിജെപിയുടെ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനും മത്സരിച്ച ആറ്റിങ്ങല്‍ മൂന്നു കൂട്ടരും 3 ലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടി എന്നതാണ് രസകരം.