സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്.
നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി.
അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് പ്രതിയെ പിടികൂടി പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടി രണ്ടു വർഷമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായാണ് വിവരം. പിൻസീറ്റിലിരിക്കുന്ന കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ചാണ് അക്രമിക്കുന്നത്. ഇത് തടയാൻ പെണ്‍കുട്ടി ശ്രമിക്കുന്നതും ഇയാളെ തള്ളി മാറ്റുന്നതും വീഡിയോയില്‍ കാണാം.
യൂണിഫോമാണ് വിദ്യാർത്ഥി ധരിച്ചിരിക്കുന്നത്. നിരവധി തവണ പിൻസീറ്റിലെത്തിയാണ് വിദ്യാർത്ഥിയോട് ഇയാള്‍ മോശമായി പെരുമാറുന്നത്.ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ദമ്ബതികള്‍ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. ഇതില്‍ പൊലീസിനെയും ടാഗ് ചെയ്തിരുന്നു. കുട്ടി ഇപ്പോഴും ലൈംഗികാതിക്രമത്തിന്റെ ഷോക്കില്‍ നിന്ന് മുക്തയായിട്ടില്ല. അജിനി പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മാതാപിതാക്കളും പരാതി നല്‍കിയിട്ടുണ്ട്.