പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി.ബഹ്‌റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന ടിന കെല്‍വിനാണ് (34)ബഹ്‌റൈൻ സല്‍മാനിയ ആശുപത്രിയില്‍ നിര്യാതയായത് .
റോയല്‍ കോർട്ടില്‍ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെല്‍വിൻ ആണ് ഭർത്താവ്. രണ്ട് ആണ്‍കുട്ടികള്‍ ബഹ്‌റൈനില്‍ സ്‌കൂള്‍ വിദ്യാർഥികളാണ്. പനി ബാധിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.