HomeKeralaആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

കെഎസ്‌ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയില്‍ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനോടാണ് കോടതി നിർദേശിച്ചത്. മേയറുടെ ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചു.

തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയതിന് എംഎല്‍എയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ മേയർക്കും എംഎല്‍എക്കുമെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം.

മേയറുമായി തർക്കമുണ്ടായതിന്റെ തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കുമെതിരെയാണ് പരാതി. കേരള പൊലീസ്, കെഎസ്‌ആർടിസി എം ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts