അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്.
പോസ്റ്റ് മോർട്ടത്തിലൂടെയാണ് അരളിയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബായിരുന്നു സംഭവം.
സമീപത്തെ വീട്ടുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയ്ക്കൊപ്പം നല്‍കിയിരുന്നു. തുടർന്ന് രണ്ടു ദിവസത്തെ വ്യത്യാസത്തില്‍ പശുവും കിടാവും ചത്തു.