ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം കണ്ടെടുത്തു.
ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപയാണ് പിടിച്ചെടുത്തത്.
തദ്ദേശവികസന വകുപ്പിലെ അഴിമതിയില്‍ പരിശോധന തുടരുകയാണ്. തദ്ദേശ വികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡി കള്ളപ്പണ ഇടപാടു കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രിയുടെ സഹായി സഞ്ജീവ് ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തുകയാണ്.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസില്‍ ഝാര്‍ഖണ്ഡ് ഗ്രാമ വികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര റാമിനെ ഇഡി 2023 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.