HomeIndiaകന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

കന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

തമിഴ്നാട് കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.

തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. 

പ്രദേശത്തെ ഒരു വിവാഹ ചടങ്ങിനെത്തിയ ഇവർ നാഗർകോവില്‍ ഗണപതിപുരത്തെ ലെമൂർ ബീച്ചില്‍ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

കടല്‍ക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ച്‌ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്’- കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. 

തിരുച്ചിറപ്പള്ളിയിലെ എസ്‌ആർഎം മെഡിക്കല്‍ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഞായറാഴ്ച സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോളജില്‍ നിന്നുള്ള വിദ്യാർഥികളുടെ സംഘം എത്തിയത്. ഞായറാഴ്ച ചെന്നൈയില്‍ നിന്നുള്ള മൂന്ന് പേർ മറ്റൊരു ബീച്ചില്‍ മുങ്ങി മരിച്ചിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts