HomeIndiaസ്കൂളില്‍ വൈകി വന്ന അധ്യാപികയുടെ കരണത്തടിച്ച്‌ പ്രിൻസിപ്പല്‍, വഴക്കിനിടെ വസ്ത്രം വലിച്ച്‌ കീറി; വൈറൽ വീഡിയോ...

സ്കൂളില്‍ വൈകി വന്ന അധ്യാപികയുടെ കരണത്തടിച്ച്‌ പ്രിൻസിപ്പല്‍, വഴക്കിനിടെ വസ്ത്രം വലിച്ച്‌ കീറി; വൈറൽ വീഡിയോ കാണാം 

സ്കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

സീഗന ഗ്രാമത്തിലെ പ്രീ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപികയാണ് സ്കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചൻ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അധ്യാപികയെ പ്രധാനാധ്യാപിക അടിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരുടേയും തർക്കത്തിനിടെയില്‍ വസ്ത്രം പിടിച്ചു വലിച്ചു കീറുന്നതും കാണാം.

നേരത്തെ ഉത്തർപ്രദേശിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ക്ലാസ് സമയത്ത് ഫേഷ്യല്‍ ചെയ്ത പ്രധാനാധ്യാപികയെ അധ്യാപിക മർദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വൈകി എത്തിയ അധ്യാപികയെ പ്രധാനാധ്യാപിക അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts