സ്‌മാർട്ട് സിറ്റിയില്‍ നിർമാണത്തിനിടെ അപകടം. പെയിന്റിംഗിനായി നിർമിച്ച ഇരുമ്ബ് ഫ്രെയിം തകർന്നുവീഴുകയായിരുന്നു.
സംഭവത്തില്‍ ഒരു തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
24 നില കെട്ടിടത്തിന്റെ മിനുക്ക് പണികള്‍ക്കായാണ് ഇരുമ്ബ് ഫ്രെയിം നിർമിച്ചത്. ഇതില്‍ക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫ്രെയിം തകർന്നതോടെ തൊഴിലാളികള്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബിബൻ സിംഗ്, രാജൻ മുന്ന എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. അപകടത്തില്‍ കൂടുതല്‍പ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.