യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് അകാലത്തില്‍ വിട പറഞ്ഞത്.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. ജോർജ്, റോസിലി ദമ്ബതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. സംസ്കാരം പിന്നീട്.