HomeUncategorizedബ്രാലെറ്റും സ്കര്‍ട്ടും, ഒപ്പം ഷൂസും; ഗ്ലാമറസ് ലുക്കില്‍ നവ്യ നായര്‍; ചിത്രങ്ങൾ കാണാം

ബ്രാലെറ്റും സ്കര്‍ട്ടും, ഒപ്പം ഷൂസും; ഗ്ലാമറസ് ലുക്കില്‍ നവ്യ നായര്‍; ചിത്രങ്ങൾ കാണാം

മലയാളികളുടെ ഇഷ്ടനായികമാരിലൊരാളാണ് നവ്യാ നായർ. വെളളിത്തിരയില്‍ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും താരം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്.

അടുത്തിടെ ഇൻസ്റ്റാഗ്രാമില്‍ നവ്യ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലാകുന്നത്. മകൻ സായിയുടെ ക്യാമറയില്‍ മോഡലായി നില്‍ക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത്.

ചിത്രങ്ങള്‍ പകർത്തിയത് ആരാണെന്ന് നവ്യ മെൻഷൻ ചെയ്തിട്ടില്ലെങ്കിലും മൊബൈലില്‍ ചിത്രമെടുക്കുന്ന മകനെയും കാണാൻ സാധിക്കും. താരവും മകനും ബാലിയിലേക്ക് യാത്ര നടത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. പുതിയ പോസ്റ്റിന് മികച്ച പ്രതികരണങ്ങളാണ് നവ്യയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളേജ് കുട്ടിയെപ്പോലെ തോന്നുമെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’യാണ് താരത്തിന്റെ ഏറ്റവുമൊടുവില്‍ തീയറ്ററുകളില്‍ എത്തിയ ചിത്രം.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts