HomeCrimeവിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തും, കമ്പി  പഴുപ്പിച്ച്‌ മുഖത്ത് മുദ്ര കുത്തുകയും ചെയ്ത് പ്രതി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തും, കമ്പി  പഴുപ്പിച്ച്‌ മുഖത്ത് മുദ്ര കുത്തുകയും ചെയ്ത് പ്രതി

വിവാഹാഭ്യര്‍ത്ഥന നിരസിച്ച 17കാരിയെ ബലാത്സംഗം ചെയ്ത് യുവാവിന്റെ ക്രൂരത. ബലാത്സംഗം ചെയ്തതിന് പുറമേ ഇരുമ്ബ് കമ്ബി പഴുപ്പിച്ച്‌ മുഖത്ത് മുദ്ര കുത്തുകയും ചെയ്തു.

മൂന്ന് ദിവസത്തോളം ബന്ദിയാക്കിയ ശേഷം 17കാരിയെ പ്രതി നിരവധി തവണ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 19 ന് ഒരു ഷോയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 21 കാരനായ യുവാവ് നിര്‍ബന്ധിച്ച്‌ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് ദിവസത്തോളം അവിടെ ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കടയില്‍ പോയി മടങ്ങുമ്ബോള്‍ വീട്ടിലേക്ക് ക്ഷണിച്ച്‌ കൊണ്ടുപോയി. അതിന് ശേഷം ബലംപ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുമ്ബ് വടി കൊണ്ട് പഴുപ്പിച്ച ശേഷം യുവാവിന്റെ പേര് പെണ്‍കുട്ടിയുടെ മുഖത്ത് മുദ്രകുത്തുകയും ചെയ്തു.

പ്രതിയുടെ ചേച്ചിയും അമ്മയും ബലമായി തന്നെ പിടിച്ചിരുന്നു. അവരുടെ സഹായത്തോടെയാണ് യുവാവ് ക്രൂര കൃത്യം ചെയ്തത്. താന്‍ നിലവിളിച്ചുകൊണ്ടേയിരുന്നുവെന്നും പക്ഷേ രക്ഷിക്കാന്‍ ആരും വന്നില്ലെന്ന് പെണ്‍കുട്ടി പറയുന്നു.

അവിടെ നിന്നും രക്ഷപ്പെട്ട കുട്ടി ഏപ്രില്‍ 21 ന് വീട്ടിലേക്ക് മടങ്ങി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റുകയും ചെയ്തതായി പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts