ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്തുനില്‍ക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ പാഞ്ഞെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇലിയാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്‌സുമാര്‍ക്ക് പരിക്കേറ്റു.
.ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെയാള്‍. പരിക്കേറ്റ മറ്റ് രണ്ട് നഴ്സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മസ്‌കത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്.