അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തില്‍.
തങ്ങളുടെ അനുവാദത്തോടെയല്ല പിതാവിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. പാർട്ടിയോട് ആലോചിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’ എന്നെഴുതിയ ഫ്ലക്സാണ് വിവാദത്തിലായത്. ‘മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. വിവാദത്തോട് സുരേഷ് ഗോപിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയത്തിനപ്പുറം ഇന്നസെന്റും സുരേഷ് ഗോപിയും തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നു. കൂടാതെ 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റിന് വേണ്ടി സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങിയിരുന്നു. സുരേഷ് ഗോപി അന്ന് രാജ്യസഭാംഗമായിരുന്നില്ല.
കഴിഞ്ഞ വർഷമായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നസെന്റിനെ അവസാനമായി ഒരുനോക്കുകാണാനും സുരേഷ് ഗോപി വീട്ടിലെത്തിയിരുന്നു.