കേരളത്തില്‍ വളരെയധികം സബ്‌സ്‌ക്രൈബർമാരുള്ള ഉള്ള ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങള്‍ വലിയ അളവില്‍ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരക്കാരുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്.
വിവിധ രാജ്യങ്ങളില്‍ പോയി ഉടുമ്ബിനെയും അനാക്കോണ്ടയെയും ഒക്കെ വിഭവങ്ങളാക്കിയ വീഡിയോകള്‍ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ കേരളീയരുടെ പ്രിയപ്പെട്ട വിഭവമായ ബിരിയാണിയില്‍ ആണ് ഫിറോസ് പരീക്ഷണം നടത്തിയിരിക്കുന്നത്. ‘വില്ലേജ് ഫുഡ് ചാനല്‍’ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.
എന്നാല്‍ വിഭവത്തിന് വിമർശനങ്ങളാണ് അധികവും ലഭിക്കുന്നത്. ഇത് കുറച്ച് ഓവർ ആയിപ്പോയെന്നും സാധാരണ ബിരിയാണി ഉണ്ടാക്കി അതിന്റെ കൂടെ തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കി കുടിച്ചാല്‍ പോരെയെന്നും മലയാളികള്‍ കമന്റ് ചെയ്യുമ്ബോള്‍ തണ്ണിമത്തനുകള്‍ വേസ്റ്റ് ആക്കിയെന്നും ബിരിയാണിയെ നശിപ്പിക്കരുതെന്നും തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും ചില വടക്കേ ഇന്ത്യക്കാരും കമന്റ് ചെയ്തു.