HomeKeralaVideo; 'സുനിയെ കൊണ്ട് ദിലീപ് ചെയ്യിപ്പിച്ചു, തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ടി.ബി മിനി; ഏത് നിമിഷവും...

Video; ‘സുനിയെ കൊണ്ട് ദിലീപ് ചെയ്യിപ്പിച്ചു, തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ടി.ബി മിനി; ഏത് നിമിഷവും തട്ടിപ്പോകുന്ന അവസ്ഥയിലാണ് ഞങ്ങള്‍; വീഡിയോ വാർത്തയോടൊപ്പം 

നടിയെ ആക്രമിച്ച കേസില്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ടി.ബി മിനി പറഞ്ഞു.

പള്‍സർ സുനിയാണ് നടിയെ ആക്രമിച്ചത്. എന്നാല്‍ അത് ചെയ്യിപ്പിച്ചത് ദിലീപാണ്. ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കുന്നതിന് വേണ്ടി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മിനി പറഞ്ഞു. ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

കേസില്‍ എട്ടാം പ്രതിക്ക് പ്രത്യേകമായി എന്തെങ്കിലും ടെൻഷനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ടിബി മിനി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒപ്പം ഈ കേസില്‍ ഇടപെട്ടത് മുതല്‍ തനിക്ക് വധഭീഷണി അടക്കം നേരിടുന്നുണ്ടെന്നും മിനി പറഞ്ഞു.

ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡ് കോടതിയിലിരക്കേ അനധികൃതമായി പരശോധിച്ചതില്‍ നടന്ന അന്വേഷണത്തിന്റെ സാക്ഷിമൊഴി പകർപ്പ് നടിക്ക് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതരേ നടൻ ദിലീപ് ഹർജി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അഭിഭാഷകയുടെ പ്രതികരണം.

മിനിയുടെ വാക്കുകളിലേക്ക്…

‘കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് ടാമ്ബറിംഗ് ചെയ്തതില്‍ എട്ടാം പ്രതിക്ക് പങ്കുണ്ടോ എന്നത് ഞങ്ങള്‍ക്ക് അറിയില്ല. ഒരു തരത്തിലുള്ള ആരോപണവും ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആള്‍ക്ക് എന്താണ് ഇതില്‍ താല്‍പര്യം. കോടതിയെ രക്ഷിക്കേണ്ടത് ഒരു ക്രിമിനലാണോ. ജുഡീഷ്യറിയില്‍ ഒരു ക്രിമിനലിന്റെ സഹായം ആവശ്യമില്ല. ആ ക്രിമിനലിന്റെ സഹായം തേടുന്നു എന്ന് പറയുമ്ബോള്‍ തന്നെ അവിടെ സംശയത്തിന്റെ മറ വന്നുകഴിഞ്ഞു. ദിലീപിന് എന്താണ് കോടതിയുടെ കാര്യത്തില്‍ ഇത്ര താല്‍പര്യം. അയാള്‍ അയാളുടെ കാര്യം നോക്കിയാല്‍ പോരെ. അയാളെ കുറിച്ച്‌ ഒരു കാര്യം പറഞ്ഞിട്ടില്ലല്ലോ. മെമ്മറി കാർഡിന്റെ കാര്യത്തില്‍ ഒരു കാര്യവും അയാള്‍ക്കെതിരെ പറഞ്ഞിട്ടില്ല’- ടി.ബി മിനി പറഞ്ഞു.

‘ഒരുപാട് ഭീഷണി കത്തുകള്‍ വരുന്നുണ്ട്. കുറച്ചൊക്കെ പൊലീസുകാർക്ക് കൊടുത്തു. അന്വേഷണം നടത്താൻ പറഞ്ഞു അവരോട്. ഭീഷണിയേക്കാള്‍ വലുത് പ്രതികളുടെ ആള്‍ക്കാർ മുഴുവൻ കൂടോത്രം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇവർ പൂജ ചെയ്യുന്ന സ്ഥലങ്ങളിലുള്ള ആളുകള്‍ ഞങ്ങളെ വിളിച്ച്‌ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് നിവൃത്തികേട് കൊണ്ടാണ് ചെയ്യുന്നതെന്ന് അവർ പറയും. അത് അവരുടെ ജോലിയാണ്’.

‘ഒരു തെറ്റ് ചെയ്ത ദിലീപ് ഇപ്പോള്‍ പല തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ചെറിയ സൈബർ ആക്രമണങ്ങള്‍ ഉണ്ടാകുമ്ബോള്‍ പോലും സ്ത്രീകള്‍ തളർന്നുപോകുകയാണ്. അപ്പോള്‍ ഈ കുട്ടി ചെയ്യാൻ പോകുന്ന യുദ്ധത്തിന് നമ്മള്‍ അവളെ നമസ്‌കരിക്കണം. അഞ്ച് വർഷം അവള്‍ ട്രോമയില്‍ തന്നെയായിരുന്നു. അതിന് ശേഷമാണ് അതിജീവിതയെന്ന അഭിമുഖം നല്‍കിയത്. കഴിഞ്ഞ ദിവസമൊക്കെ കണ്ടപ്പോള്‍ അവള്‍ ഭയങ്കര ഹാപ്പിയാണ്. ഞങ്ങളുടെ ആഗ്രഹവും അതാണ്’.

‘അവർ ഒരു കാര്യം മനസിലാക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എത്ര മറയ്ക്കാൻ ശ്രമിച്ചാലും ശിക്ഷിക്കപ്പെടും. അവർ ഭയങ്കര വിശ്വാസികളാണ്. കണ്ട അമ്ബലത്തില്‍ എല്ലാം പോകുന്ന ആളാണ് ദിലീപ്. കണ്ട ദൈവത്തിനോട് എല്ലാം പ്രാർത്ഥിക്കുന്ന ആളാണ്. ദിലീപ് എന്താ വിചാരിക്കുന്നത് തെറ്റ് ചെയ്താല്‍ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നോ. ഞാൻ 100 ശതമാനം സത്യസന്ധമായി വിശ്വസിക്കുന്നു ദിലീപ് തെറ്റ് ചെയ്തു എന്നാണ്. എന്റെ കയ്യില്‍ തെളിവുണ്ട്. ഇത് ചെയ്തത് സുനിയാണ്. സുനിയെ കൊണ്ട് ചെയ്യിച്ചത് ദിലീപാണെന്നതിന് തെളിവും എന്റെ കയ്യിലുണ്ട്’.

‘ഒരു സ്ത്രീയെ കണ്ട് സെക്ഷ്വല്‍ ഇന്ററസ്റ്റ് തോന്നി ചെയ്തു എന്ന് പറഞ്ഞാല്‍ നമുക്ക് മാപ്പ് കൊടുക്കാം. പക്ഷേ, ഇയാള് ഒരാളെ കൊണ്ട് ചെയ്യിപ്പിച്ച്‌ ആ വീഡിയോ എടുത്തിട്ട്, വില്‍പന നടത്താമെന്ന് കരുതി. അല്ലെങ്കില്‍ ഭീഷണിപ്പെടുത്താം എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്‌തത്. പിന്നെയും ഈ തെറ്റ് മറയ്ക്കാൻ വേണ്ടി ചെയ്യുന്നതും തെറ്റുകളാണ്. ഏത് നിമിഷവും ഞങ്ങള്‍ തട്ടിപ്പോകുന്ന അവസ്ഥയിലാണ്. സത്യത്തില്‍ പേടിയാണ്. കോടതി വിചാരണ നടക്കുമ്ബോള്‍ പ്രതികളുടെ ആള്‍ക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടറെ മർദ്ദിക്കാൻ പോയ സാഹചര്യം വരെ ഉണ്ടായി’- ടി.ബി മിനി പറഞ്ഞു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts