വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന എ ഐ സ്പീഡ് ക്യാമറ ഇംഗ്ലണ്ടിലെ കൂടുതല്‍ റോഡുകളിലേക്ക്. ഇംഗ്ലണ്ടിലെ 10 പോലീസ് സേനകളാണ് ഇപ്പോള്‍ ഈ പുതിയ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേസും വിവിധ പോലീസ് സേനകളും സംയുക്തമായിട്ടായിരിക്കും ഇത് സ്ഥാപിക്കുക
വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് നാഷണല്‍ ഹൈവേസിലെ നാഷണല്‍ റോഡ് യൂസര്‍ സേഫ്റ്റി ഡെലിവറി മേധാവി മാറ്റ് സ്റ്റേറ്റണ്‍ പറഞ്ഞു.
2021 മുതല്‍ ആയിരുന്നു ഇംഗ്ലണ്ടില്‍ ചിലയിടങ്ങളില്‍ ഈ ക്യാമറകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.