HomeUncategorizedVideo; നിധികുംഭംത്തിന് കാവലായി ഉഗ്രന്‍ പാമ്പ് - വൈറല്‍ വീഡിയോ വാർത്തയോടൊപ്പം 

Video; നിധികുംഭംത്തിന് കാവലായി ഉഗ്രന്‍ പാമ്പ് – വൈറല്‍ വീഡിയോ വാർത്തയോടൊപ്പം 

നിധി കുംഭത്തിന് കാവലായി പാമ്ബ്…

ഇത് ചിലരെങ്കിലും സ്വപ്‌നത്തില്‍ കണ്ടുകാണാം. ഇപ്പോള്‍ സമാനമായ സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

നിധി കുംഭത്തിനായി യുവാക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഒടുവില്‍ നിധി കുംഭം ലഭിച്ചു. സ്വര്‍ണശേഖരം എടുക്കാന്‍ കുംഭം തുറന്നപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട് നിധി കാക്കുന്ന ഭൂതത്തെ പോലെ ജീവനുള്ള പാമ്ബിനെ അതില്‍ കണ്ടത്.

ഉടന്‍ തന്നെ പാമ്ബ് ഇഴഞ്ഞുപോകുകയും ചെയ്തു. തുടര്‍ന്ന് കുംഭം പരിശോധിക്കുമ്ബോള്‍ നിരവധി സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും കിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് സത്യമാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാണെന്ന് ആരും പറഞ്ഞിട്ടില്ല, പിന്നെ എന്തിനാണ് അധിക്ഷേപങ്ങള്‍ എന്ന് വീഡിയോ പങ്കുവെച്ചയാള്‍ മറുപടിയായി പറഞ്ഞു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts