ആദിവാസി പെണ്‍കുട്ടിയെ നിലമ്ബൂരിലെ വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശിയായ അഖിലയാണ്(17) മരിച്ചത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടുകൂടിയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്ബൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലമ്ബൂർ മാനവേദൻ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിമുതല്‍ അഖിലയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും പെണ്‍കുട്ടിക്കായുളള തിരിച്ചില്‍ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.