പുരാവസ്‌തു – സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണുമരിച്ചു.
ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനെത്തി ക്യൂ നില്‍ക്കുമ്ബോഴാണ് കുഴഞ്ഞ് വീണത്.
ട്രഷറി ജീവനക്കാർ ത്രേസ്യാമ്മയെ ചേർത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കള്‍: മാനസ്, മിമിഷ.