HomeUncategorizedയുകെയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവില്‍ വലിയ പ്രതീക്ഷ വേണ്ട; രണ്ടു ശതമാനം മാത്രം  കൂട്ടാനൊരുങ്ങി എന്‍എച്ച്എസ്

യുകെയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവില്‍ വലിയ പ്രതീക്ഷ വേണ്ട; രണ്ടു ശതമാനം മാത്രം  കൂട്ടാനൊരുങ്ങി എന്‍എച്ച്എസ്


2% ശമ്പള വര്‍ധന മാത്രമേ നിലവിലെ സാഹചര്യത്തില്‍ നടക്കൂവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇതില്‍ കൂടുതലുള്ള വര്‍ധന നല്‍കാന്‍ സമ്പൂര്‍ണ്ണ ഫണ്ടിംഗ് ആവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് ആവശ്യമാണ്.

2021-ല്‍ ട്രഷറി അംഗീകരിച്ച എന്‍എച്ച്എസ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് പ്രകാരം 2024/25 വര്‍ഷത്തേക്ക് 2% വര്‍ദ്ധന മാത്രമാണ് പദ്ധതിയിട്ടിരിക്കുന്നത്. പണപ്പെരുപ്പ നിരക്കിലും ഏറെ താഴെയാണിത്. ഗവണ്‍മെന്റ് അധിക ഫണ്ടിംഗ് നല്‍കാതെ ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍ എന്‍എച്ച്എസ് ബജറ്റില്‍ കൂടുതല്‍ സമ്മര്‍ദം സമ്മാനിക്കുമെന്ന് രേഖകള്‍ പറയുന്നു.

എന്നാല്‍ ഇംഗ്ലണ്ടിലെ നഴ്സുമാര്‍ക്കായി പുതിയ പ്രത്യേക പേ സിസ്റ്റം വേണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെടുന്നത്. നഴ്സിംഗ് പ്രൊഫഷണലുകളെ അംഗീകരിക്കുന്ന പുതിയ പദ്ധതിയാണ് വേണ്ടതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാസങ്ങളോളം സമരം ചെയ്താണ് നഴ്സുമാര്‍ക്ക് നാമമാത്രമായ ശമ്പളവര്‍ദ്ധന ലഭിച്ചത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts