16 വയസില്‍ താഴെയുള്ളവര്‍ക്ക് യുകെയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് നിയമം വരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളെ പലരീതിയിൽ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുകയാണ് സര്‍ക്കാര്‍
നിരോധനം ഉടൻ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിലും വിലക്കുണ്ടായേക്കും
അതേസമയം മെറ്റ വാട്‌സ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായം കുറഞ്ഞത് 16 ല്‍ നിന്ന് 14 ആക്കിയത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.