മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിനി ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു. തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്ബാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓണ്‍ലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്.
മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു ശിവാനി.
ശനിയാഴ്ച രാത്രിയാണ് സംഭവം. മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡില്‍വെച്ച് ശിവാനിയും ഉല്ലാസും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ നിയന്ത്രണംവിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുള്‍പ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്. അതിലൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ.
കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അപകടത്തില്‍ വി.വി.പുരം ട്രാഫിക് പൊലീസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച നടക്കും. സവിതയാണ് അമ്മ. സഹോദരങ്ങള്‍: അശ്വതി, അർജുൻ.