കാമുകനൊപ്പം പാർക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി തല്ലിച്ചതച്ച് യുവാവ്. ഹരിയാന പഞ്ച്കുളയിലെ തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സെക്ടർ 26 ലെ പാർക്കിലായിരുന്നു വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനൊപ്പം കാറിലിരുന്ന യുവതിയെ വിൻഡോ ഗ്ലാസ് തകർത്ത് വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ബേസ്ബോള്‍ ബാറ്റിന് പൊതിരെ തല്ലുകയായിരുന്നു യുവാവ്. കാറില്‍ പിന്തുടർന്നെത്തിയാണ് ഇവരെ പിടികൂടിയത്.
ആണ്‍ സുഹൃത്ത് ഇടപെടാൻ ശ്രമിക്കാതെ പേടിച്ച് മാറി നില്‍ക്കുന്നതും യുവതി വാവിട്ട് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം . പാർക്കിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് തല്ല് നിർത്തുന്നില്ല.ഒടുവില്‍ പാർക്കിലുണ്ടായിരുന്നവർ ഇടപെട്ട് യുവതിയെ രക്ഷിക്കുകയായിരുന്നു.
ഇവർ ഭർത്താവിനെ പറ്റിച്ച് കാമുകന് വേണ്ടി പണം ചെലവഴിക്കുന്നത് പതിവായിരുന്നു.വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ് നിലവില്‍. യുവാവിനൊപ്പമുണ്ടായിരുന്ന ആരോ പകർത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.