HomeIndia200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിലേക്ക്

200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിലേക്ക്

200 കോടിയോളം രൂപവിലമതിക്കുന്ന സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ സമ്ബന്ന ദമ്ബതിമാർ സന്ന്യാസജീവിതത്തിലേക്ക്.

ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് ഗുജറാത്തിലെ പ്രമുഖ നിർമാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ മുഴുവൻസ്വത്തും ദാനം ചെയ്ത് സന്ന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത്. ഏപ്രില്‍മാസം അവസാനത്തോടെ ഔദ്യോഗികമായി ജൈനസന്ന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് ഭവേഷും പത്നിയും. 

2022ല്‍ ദമ്ബതിമാരുടെ 19 കാരിയായ മകളും 16 വയസുള്ള മകനും സന്ന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പ്രവൃത്തിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൗകികമായ സർവബന്ധങ്ങളും ത്യജിച്ച്‌ ആത്മീയതയുടെ പാതയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തില്‍ ഭവേഷും ഭാര്യയും എത്തിച്ചേർന്നതെന്ന് ജൈനസമുദായത്തിലുള്ളവർ പറയുന്നു.

ഏപ്രില്‍ 22ന് ദീക്ഷ സ്വീകരിക്കുന്നതോടെ കുടുംബപരമായ എല്ലാ ബന്ധങ്ങളും പരിത്യജിക്കുന്ന ഭവേഷിനും ഭാര്യയ്ക്കും ലൗകികപരമായ യാതൊന്നും സൂക്ഷിക്കാൻ അനുമതിയുണ്ടാകില്ല. ശേഷം ഇന്ത്യയിലുടനീളം നഗ്നപാദരായി കാല്‍നടയാത്ര ചെയ്ത് ഭിക്ഷയാചിച്ച്‌ ഇരുവരും ജീവിതം നയിക്കണം. വെളുത്തനിറത്തിലുള്ള രണ്ട് വസ്ത്രങ്ങളും ഭിക്ഷ സ്വീകരിക്കാനുള്ള ഒരു പാത്രവും ഇവർക്ക് അനുവദിച്ചുനല്‍കും. 

കൂടാതെ എവിടെയെങ്കിലും ഇരിക്കുന്നതിനുമുമ്ബ് ആ ഭാഗത്തെ ചെറുപ്രാണികളെ അകറ്റുന്നതിനായി ജൈനസന്ന്യാസിമാർ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള രജോഹരൻ കൂടി നല്‍കും. ഏറ്റവും ചെറിയ കൃമികീടങ്ങളുടെ ജീവന് പോലും ജൈനമതം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ജൈനമതത്തിന്റെ പഞ്ചമഹാവ്രതങ്ങളില്‍ ഒന്നാണ് അഹിംസ. അത് പാലിക്കുന്നതിന്റെ ഭാഗമായാണ് ഇരിക്കുന്നതിനുമുമ്ബ് രജോഹരൻ ഉപയോഗിച്ച്‌ പ്രാണികളെ അകറ്റുന്നത്. 

ഫെബ്രുവരിയില്‍ നടന്ന പരിത്യജിക്കല്‍ ചടങ്ങിന്റെ ഭാഗമായി രാജകീയപ്രൗഢിയില്‍ 35 പേരടങ്ങുന്ന സംഘത്തിനൊപ്പം നാല് കിലോമീറ്റർ ദൂരം ഘോഷയാത്ര നടത്തി. യാത്രയിലുടനീളം ദമ്ബതിമാർ തങ്ങളുടെ മൊബൈല്‍ഫോണുകളും എയർകണ്ടീഷണറുകളുമുള്‍പ്പെടെ എല്ലാ വസ്തുവകകളും ദാനം ചെയ്തു. 

സമ്ബന്നകുടുംബമായതിനാല്‍ത്തന്നെ ഭവേഷിന്റേയും ഭാര്യയുടേയും തീരുമാനം രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. കോടികളുടെ സ്വത്ത് ഉപേക്ഷിച്ച്‌ സന്ന്യാസം ജീവിതം സ്വീകരിച്ച ഭവർലാല്‍ ജൈൻ പോലുള്ള വ്യക്തികളുടെ പാതയിലേക്കാണ് ഭവേഷും ഭാര്യയും സഞ്ചരിക്കുന്നത്. ഇന്ത്യയിലെ മൈക്രോ-ഇറിഗേഷൻ സംവിധാനത്തിന്റെ അമരക്കാരനായിരുന്നു ഭവർലാല്‍ ജൈൻ. 

കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ ഒരു സമ്ബന്ന വജ്രവ്യാപാരിയും ഭാര്യയും സമാനമായി സന്ന്യാസം സ്വീകരിച്ചിരുന്നു. ദമ്ബതിമാരുടെ 12 വയസുള്ള മകൻ ദീക്ഷ സ്വീകരിച്ച്‌ അഞ്ച് കൊല്ലത്തിനുശേഷമായിരുന്നു അവരുടെ ആത്മീയപ്രവേശനം. മകനെപ്പോലെ ഫെരാരി കാറിലായിരുന്നു അവരുടെ ഘോഷയാത്ര. 

2017 ല്‍ മധ്യപ്രദേശില്‍ നിന്നുള്ള സമ്ബന്ന ദമ്ബതിമാർ സുമിത് റാത്തോഡും ഭാര്യ അനാമികയും നൂറ് കോടി രൂപയുടെ സ്വത്തും മൂന്ന് വയസുള്ള മകളേയും ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചിരുന്നു. മുത്തച്ഛന്റേയും മുത്തശ്ശിയുടേയും സംരക്ഷണത്തില്‍വിട്ട കുട്ടിയുടെ സ്ഥിതിയറിയാല്‍ സംസ്ഥാന ശിശു സംരക്ഷണ സമിതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. സന്ന്യാസിമാരായിത്തീർന്ന അച്ഛനും അമ്മയുമായി കുട്ടിയ്ക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ല.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts