HomeIndiaVideo; ടവ്വല്‍ വിഴുങ്ങിയ പാമ്പിനെ ആശുപത്രിയിലെത്തിച്ച്‌ ഓപ്പറേഷൻ; ടവ്വല്‍ മുഴുവനും വലിച്ച്‌ പുറത്തെടുക്കുന്ന വൈറല്‍ വീഡിയോ...

Video; ടവ്വല്‍ വിഴുങ്ങിയ പാമ്പിനെ ആശുപത്രിയിലെത്തിച്ച്‌ ഓപ്പറേഷൻ; ടവ്വല്‍ മുഴുവനും വലിച്ച്‌ പുറത്തെടുക്കുന്ന വൈറല്‍ വീഡിയോ കാണാം 

പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്നും ഒരു ബീച്ച്‌ ടവ്വല്‍ അപ്പാടെ പുറത്തെടുക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഓസ്ട്രേലിയയില്‍ നിന്നുമുള്ളതാണ് കൗതുകം നിറഞ്ഞ ഈ കാഴ്ച.

മോണ്ടി എന്ന് പേരായ പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്നാണ് നീളമേറിയ ഒരു ബീച്ച്‌ ടവ്വല്‍ ഇവർ പുറത്തെടുക്കുന്നത്. വീഡിയോയ്‍ക്കൊപ്പം നല്‍കിയ കാപ്ഷനില്‍ പാമ്ബ് ആകസ്മികമായി ഒരു ബീച്ച്‌ ടവ്വല്‍ അപ്പാടെ വിഴുങ്ങികളയുകയായിരുന്നു എന്ന് പറയുന്നുണ്ട്.

മോണ്ടി ഒരു വളർത്തുപാമ്ബാണ് എന്നാണ് കരുതുന്നത്. മോണ്ടിയുടെ കുടുംബം ആദ്യം അവനെന്തോ അസാധാരണമായത് തിന്നു എന്ന് കണ്ടപ്പോള്‍ കണ്‍ഫ്യൂഷനിലായിപ്പോയി. പിന്നീടാണ് ഒരു ബീച്ച്‌ ടവ്വല്‍ അപ്പാടെ വിഴുങ്ങുകയായിരുന്നു എന്ന് മനസിലാവുന്നത്. ബീച്ച്‌ ടവ്വലിന്റെ ഒരു ഭാഗം അതിന്റെ വായില്‍ കണ്ടപ്പോഴാണ് വീട്ടുകാർക്ക് കാര്യം മനസിലാവുന്നത്.

ഉടനെ തന്നെ അവർ മോണ്ടിയെ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. മോണ്ടിയുടെ വയറ്റില്‍ എവിടെയാണ് ടവ്വല്‍ ഉള്ളത് എന്ന് കൃത്യമായി കണ്ടെത്തുന്നതിന് വേണ്ടി പിന്നാലെ സംഘം എക്സ് റേ എടുക്കുകയും ചെയ്തു. പിന്നീട്, എൻഡോസ്‍കോപ്പിയാണ് ചെയ്തത്. അങ്ങനെ ടവ്വല്‍ കൃത്യമായി എവിടെയാണ് ഉള്ളത് എന്ന് കണ്ടെത്തിയ സംഘം പാമ്ബിന്റെ വയറ്റില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുകയായിരുന്നു.

വീഡിയോയില്‍ കുറച്ച്‌ ഡോക്ടർമാർ ചേർന്ന് പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്നും ടവ്വല്‍ വലിച്ചെടുക്കുന്നത് കാണാം. പാമ്ബിന്റെ വായയൊക്കെ തുറന്നു പിടിച്ചിട്ടുണ്ട്. നല്ല നീളത്തിലുള്ള ടവ്വലാണ് അതുപോലെ തന്നെ പാമ്ബ് വിഴുങ്ങിയിരിക്കുന്നത് എന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാവുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts