HomeKeralaനിയമ വിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെപ്പിക്കാം; മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്

നിയമ വിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെപ്പിക്കാം; മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടോയെന്ന് അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നല്‍കി.

നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവെയ്പ്പിക്കാമെന്നും ഹൈക്കോടതി ഉത്തരവിറക്കി. 

മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

മോഹന്‍ലാലിനും ഡിസ്‌നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ്. നല്‍കിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts