HomeKeralaഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും 

ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും 

ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.

ട്രെയിനിങിന്റെ ഭാഗമായി ഒമ്ബതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. 

ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ തങ്ങളുടെ മകള്‍ ഉണ്ടെന്ന് അറിഞ്ഞ സമയം മുതല്‍ കുടുംബം വളരെയധികം ആശങ്കയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബവുമായി ആന്റസ അവസാനമായി സംസാരിച്ചത്. കമ്ബനി അധികൃതരുമായി സംസാരിക്കുമ്ബോള്‍ മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എംഎസ് സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഹെലികോപ്റ്ററില്‍ എത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്ക് കൊണ്ടുപോയത്.

ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts