പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്.
പനമ്ബിള്ളി നഗര്‍ ഭാഗത്തുനിന്ന് എം.ജി. റോഡിലേക്ക് വരികയായിരുന്നു മനോജ്. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പ്രധാനമന്ത്രി വരുന്നതിനാല്‍ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് വടം കെട്ടിയിരുന്നത്. യുവാവ് പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോകുകയായിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു.