ഗുരുവായൂർ- മധുര എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആള്‍ക്ക് പാമ്ബുകടിയേറ്റതായി സംശയം. യാത്രക്കാരനെ കടിച്ചത് പാമ്ബാണോ എലിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ പോലീസ് വിശദീകരിച്ചു.
പാമ്ബുകടിയേറ്റെന്ന് സംശയിക്കുന്ന തെങ്കാശി സ്വദേശി കാർത്തിയെ (23) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ട്രയിൻ ഏറ്റുമാനൂരിലെത്തിയപ്പോഴാണ് കാർത്തിയെ ആമ്ബുലൻസില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്. കാർത്തി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ പരിശോധനയിലാണ്.
ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന ട്രെയിൻ എറണാകുളം കഴിഞ്ഞപ്പോഴാണ് കടിയേറ്റതെന്നാണ് പ്രാഥമിക വിവരം. ബോഗിയിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും പുറത്തേക്കിറക്കി പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം.