കാണാതായ പെണ്‍കുഞ്ഞിന്റെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അവയവങ്ങള്‍ ഛേദിച്ച് തെരുവലില്‍ ഉപേക്ഷിച്ച നിലയില്‍.
ബിലാസ്പൂർ ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെ പൊലീസ് പിടികൂടി. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്. ഏപ്രില്‍ ഏഴിന് കുട്ടിയുടെ പിതാവ് ഡാനിഷ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്. മൂന്നുവയസുകാരിയുടെ കാലുകള്‍ വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. ഛേദിച്ച തല പ്ലാസ്റ്റിക് കവറിലാക്കിയാണ് ഉപേക്ഷിച്ചിരുന്നത്. തെരുവ് നായ്‌ക്കളടക്കം അവയവങ്ങള്‍ കടിച്ചെടുത്തുകാെണ്ടു പോകാൻ ശ്രമിച്ചതിന്റെ പാടുകളുണ്ട്.
കുട്ടിയുടെ അമ്മ ഭർത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് മനസിലാക്കുകയും ഇതിനെ തുടർന്ന് ദമ്ബതികളും ഈ യുവതിയും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നു.ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. ദിവസങ്ങള്‍ക്ക് മുൻപ് പെണ്‍കുട്ടി മിഠായി വാങ്ങാൻ പുറത്തുപോയപ്പോഴാണ് പെണ്‍ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. അറസ്റ്റിലായ യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.