ചീമേനി ചെമ്ബ്രകാനത്ത് യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്ക് കെ.സജന(32) മക്കളായ ഗൗതം(8) തേജസ്(4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. സജന ടെറസ്സിലെ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.ഇ.ബി. ചോയ്യംകോട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ സബ് എൻജിനീയർ ടി.എ.രഞ്ജിത്താണ് സജനയുടെ ഭർത്താവ്. ചൊവ്വാഴ്ച രാവിലെ രഞ്ജിത് പതിവുപോലെ ജോലിക്ക് പോയിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന രഞ്ജിതിന്റെ അച്ഛൻ ശിവശങ്കരനും പുറത്തുപോയി. ഈ സമയത്താണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് നാട്ടുകാർ വിവരമറിയുന്നത്. കിടപ്പുമുറിയിലെ കിടക്കയില്‍ അടുത്തടുത്തായി പുതപ്പിച്ച് കിടത്തിയനിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍. യുവതിയെ ടെറസ്സിലെ ഇരുമ്ബ് ഷീറ്റിന്റെ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കൈഞരമ്ബ് മുറിച്ചതിനാല്‍ ശരീരത്തിലും താഴെയും രക്തം പടർന്നിട്ടുണ്ട്.
ഞണ്ടാടിയിലെ പാടിയില്‍ നാരായണന്റെയും ജമുനയുടെയും മകളാണ് സജന. സഹോദരങ്ങള്‍: സനിഷ, സനോജ്