HomeKeralaവയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ സംരഭകത്വ പരിശീലനം ആരംഭിച്ചു

വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ സംരഭകത്വ പരിശീലനം ആരംഭിച്ചു

വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സംരഭകത്വ  പരിശീലനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ  ആരംഭിച്ചു. പതിനഞ്ചു ദിവസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ് പാലത്തടത്തിൽ  നിർവ്വഹിച്ചു . പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. അദ്ധ്യക്ഷത വഹിച്ചു.  കേരള ലേബർ മൂവ്മെന്റ് ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ, റീജിയണൽ കോ ഓർഡിനേറ്റർമാരായ  ഷീന ആന്റണി, ആലിസ് സിസിൽ, ജിനി ഷിനു, ബിൻസി വർഗീസ്  എന്നിവർ സംസാരിച്ചു. നേഴ്സറി നിർമ്മാണം, ജൈവവള നിർമ്മാണം, സാമ്പത്തിക സാക്ഷരത, സ്വാശ്രയ സംഘങ്ങൾ, തുല്യ ബാധ്യത സംഘങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആണ് പരിശീലനം നൽകുന്നത്.    പരിശീലനത്തിന് നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ. വി, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ബൊട്ടാണിസ്റ് ബിജു.കെ.ജെ,വിജയ നേഴ്സറി ഉടമകളായ രാജൻ, സ്ക്കറിയാ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, കേരള ലേബർ മൂവ്മെന്റ് ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സുബ്രഹ്മണ്യൻ.പി.എം, മധുവനം ഫർമാർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചെയർമാൻ ചാക്കോ.എൻ. ജെ  റീജിയണൽ കോ ഓർഡിനേറ്റർമാരായ ബിൻസി വർഗീസ്, ആലിസ് സിസിൽ എന്നിവർ നേതൃത്വം നൽകും. കൂടാതെ റീജിയണൽ അഗ്രിക്കൾച്ചർ സ്റ്റേഷൻ അമ്പലവയൽ, തൃശ്ശലേരിയിലെ മാതൃക കർഷകനായ ജോൺ മാസ്റ്റർ, ബോയ്സ് ടൗൺ എന്നിവിടങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിക്കും. 

 ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts