പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ചു. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്‍മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെറുകോട് മുണ്ടക്കുംപറമ്ബില്‍ പ്രദീപിന്റെ ഭാര്യ ബീന (35) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (ആറ്) എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭർത്താവ് പ്രദീപിന്റെ വീട്ടില്‍വെച്ച് ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
ജോലി സംബന്ധമായി വടകരയിലാണ് പ്രദീപ് താമസിച്ചിരുന്നത്. രണ്ട് മാസം കൂടുമ്ബോള്‍ മാത്രമേ നാട്ടില്‍ വരാറുള്ളു. ഇന്ന് പുലർച്ചെ ഫോണില്‍ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മില്‍ വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് പുലർച്ചെ 2.30ഓടെ ബീന വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കയറി തീകൊളുത്തിയത്. ഈ സമയം മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മക്കള്‍ക്കും പരിക്കേറ്റു.
മുറിയുടെ അകത്തുനിന്നും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സംഭവസമയത്ത് പ്രദീപിന്റെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് നിലവിളി കേട്ട് വീട്ടുകാർ ചെന്നപ്പോഴാണ് സംഭവമറിയുന്നത്.
തുടർന്ന് അയല്‍വീട്ടുകാർ എത്തി വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരിക്കുകയായിരുന്നു. മക്കള്‍ രണ്ടുപേരും തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവ സമയം പ്രദീപ് വടകരയിലെ ജോലിസ്ഥലത്തായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. പട്ടാമ്ബി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പട്ടാമ്ബി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).