ദേശീയപാതയില്‍ അമ്ബലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തില്‍പറമ്ബില്‍ വീട്ടില്‍ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്.
സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിള്‍ യാത്രികൻ പുന്നപ്ര പുതുവല്‍ പ്രകാശൻ (50), കാല്‍നടയാത്രക്കാരൻ പുറക്കാട് പുതുവല്‍ മണിയൻ (65) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീതയുടെയും പ്രകാശന്റെയും നില ഗുരുതരമാണ്.
പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാർ. കാല്‍നടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിള്‍ ബൈക്കിലിടിച്ചതിനെത്തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് ടാങ്കർ ലോറിക്കടിയില്‍പ്പെട്ടത്.
മീൻവില്‍പനക്കാരനായ പ്രകാശൻ സൈക്കിളില്‍ മീനെടുക്കാൻ തോട്ടപ്പള്ളി തുറമുഖത്തേയ്ക്ക് പോകുകയായിരുന്നു. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. അമ്ബലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.