HomeKeralaമുക്കാട്ടുകര സെന്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിന്റെയും  തിരുനാൾ ഭക്തിസാന്ദ്രമായി.

മുക്കാട്ടുകര സെന്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിന്റെയും  തിരുനാൾ ഭക്തിസാന്ദ്രമായി.

 റവ.ഫാ.ജോബ് വടക്കൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച തിരുനാൾ ദിവ്യബലിക്ക് റവ.ഫാ.ലിജോ ചിറ്റിലപ്പിള്ളി, റവ.ഫാ. ജോഫി ചിറയത്ത് സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് വൈകീട്ട്  നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണവും, വർണാഭമായ ഫാൻസി വെടികെട്ടും തിരുന്നാളിന് മാറ്റു കൂട്ടുകയും, ആത്മീയമായി വിശ്വാസികൾക്ക് ഉണർവേകുകയും ചെയ്തു.

വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ.ആൻ്റണി ചിറ്റിലപ്പിള്ളി (ജൂനിയർ), കൺവീനർ ശ്രീ.ജിപ്സൺ തോമസ്, ജോയിൻ്റ് കൺവീനർ ശ്രീ.വിൽബിൻ വിത്സൺ, കൈക്കാരൻമാരായ ശ്രീ.സോജൻ മഞ്ഞില, ശ്രീ.ജെൻസൻ ജോസ് കാക്കശ്ശേരി, ശ്രീ.വിത്സൺ പ്ലാക്കൽ,  ശ്രീ.കൊച്ചുവർക്കി തരകൻ തുടങ്ങിയവർ നേതൃത്വം നൽകി. 

തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കുള്ള ദിവ്യബലി ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ നടക്കും. വൈകീട്ട് 6.30ന് മെഗാ മ്യൂസിക്കൽ നൈറ്റ് സ്റ്റേജ് പ്രോഗ്രാമോടെ ആഘോഷകരമായ തിരുനാളിന് സമാപ്തി കുറിക്കും

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts