സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമാകുന്നു. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് കേരളത്തില്‍ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.
ഇന്ന് നാല് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത. കഴിഞ്ഞ ദിവസം ഒൻപത് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് പാലക്കാട് എന്നീ ജില്ലകളിലായിരുന്നു മഴ സാധ്യത.
തിങ്കളാഴ്ച 10 ജില്ലകള്‍ക്കും ചൊവ്വാഴ്ച 14 ജില്ലകള്‍ക്കും ബുധനാഴ്ച 6 ജില്ലകള്‍ക്കുമാണ് മഴ സാധ്യതാ പ്രവചനമുള്ളത്.
തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി കടല്‍ക്ഷോഭവും പ്രവചിക്കുന്നുണ്ട്. 2024 ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്.
തൃശൂർ, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.