HomeKeralaപ്ലേറ്റില്‍ നിറയെ തലമുടി, കറുത്തവളകള്‍. നടന്നത് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സാത്താന്‍സേവയോ ?

പ്ലേറ്റില്‍ നിറയെ തലമുടി, കറുത്തവളകള്‍. നടന്നത് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സാത്താന്‍സേവയോ ?

മൂന്ന് മലയാളികളെ ദേഹമാസകലം മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാത്താന്‍സേവയെന്ന് സംശയം സാത്താന്‍സേവയിലേക്ക് നയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. മുറിയില്‍ നിന്നും ഒരുപ്ലേറ്റില്‍ ശേഖരിച്ച തലമുടിയും കറുത്തവളകളും ചോരവാര്‍ന്നുപോയുള്ള മരണത്തിലേക്കായി സ്വീകരിച്ച രീതികളും സാത്താന്‍സേവയാണെന്ന സംശയത്തിലാണ് പോലീസ്. ഇവര്‍ ഇതിനായി തെരഞ്ഞെടുത്ത ദിവസങ്ങളും സാത്താന്‍സേവയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ അരുണാചലിലെ ഉള്‍ഗ്രാമമായ സിറോയിലേക്ക് എത്തുന്നത്. പെസഹ വ്യാഴ ദിനമായ മാര്‍ച്ച്‌ 28ന് ആണ് മൂവരും മുറിയെടുക്കുന്നത്. പിറ്റേന്ന് ദുഃഖവെള്ളി, അതുകഴിഞ്ഞ് ശനി, പിറ്റേന്ന് ഈസ്റ്റര്‍ ദിനമായ ഞായര്‍. ഈ മൂന്നുദിവസങ്ങളിലും ഇവര്‍ യാത്രയിലായിരുന്നു. ഈസ്റ്റര്‍ ദിനം രാത്രി മുതല്‍ ഇവരെ ആരും കണ്ടിട്ടില്ല. മരണാനന്തര ജീവിത്തെ കുറിച്ച്‌ മൂവരും ഗൂഗിളില്‍ വിശദമായി സെര്‍ച്ച്‌ ചെയ്തിട്ടുണ്ട്. കുറേ സെര്‍ച്ച്‌ ഹിസ്റ്ററികള്‍ നശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല നവീന്‍ ചോരയുടെയും മറ്റും ചിത്രങ്ങള്‍ ഇരുവര്‍ക്കും പലപ്പോഴായി കൈമാറിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സാത്താന്‍സേവയെന്നാണ് പോലീസിന്റെ നിഗനമം. നവീന്‍ വഴിയാണ് സാത്താന്‍സേവയിലേക്ക് ആര്യയും ദേവിയും എത്തിയെന്നാണ് കരുതുന്നത്.

നവീനും ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്ന് ആരോടും പറയാതെയായിരുന്നു ഇവരുടെ യാത്ര. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം നടത്തി. ഇക്കാര്യങ്ങള്‍ ദേവിയുടെ വീട്ടുകാര്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ദമ്ബതികള്‍ വീട് വിട്ടിറങ്ങി നവീന്റെ വീട്ടിലേക്ക് മാറി. ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞ് നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചു. ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയില്‍ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. ഇവര്‍ സിറോയില്‍ നടത്തിയ യാത്രാ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. സാത്താന്‍ സേവയോ ബ്ലാക്ക് മാജിക്കോ നടത്തുന്ന സംഘങ്ങളുടെ കൂടിച്ചേരലുകളോ സാത്താന്‍ സേവ നടത്തുന്ന സംഘങ്ങളോ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts