ഒരു കാലത്ത് തെന്നിന്ത്യയിലെ ഉയര്‍ന്ന താരമൂല്യമുള്ള നായികയായിരുന്നു ഭാനുപ്രിയ, ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, തുടങ്ങി തെലുഗുവിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്തിട്ടുണ്ട് ഭാനുപ്രിയ.
അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, മികച്ച നര്‍ത്തകിയായും തിളങ്ങിയ വ്യക്തിയാണ് ഭാനുപ്രിയ. തമഴിലും തെലുങ്കിലുമാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതെങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഭാനുപ്രിയ ചെയ്തു.
30 വര്‍ഷത്തോളം സിനിമ മേഖലയില്‍ തിളങ്ങിയ നടിയാണെങ്കിലും ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല താരം. തമിഴ് ചിത്രം അയലാന്‍ ആണ് താരം അവസാനം അഭിനയിച്ച ചിത്രം. തമഴിലൂടെ തന്നെയാണ് ഭാനുപ്രിയ അഭിനയ ലോകത്തേക്ക് ചുവടുവെച്ചതും. ദളപതിയില്‍ മമ്മൂട്ടിക്കൊപ്പവും ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത 3യിലും ഭാനുപ്രിയ അഭിനയിച്ചിരുന്നു. മഹാനടി, സില നേരങ്കളില്‍ സില മനിതര്‍ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു.
ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നടി മലയാളത്തിലും അഭിനയിക്കാനെത്തുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ രാജശില്‍പിയാണ് ഭാനുപ്രിയയുടെ ആദ്യത്തെ മലയാള ചിത്രം. തുടര്‍ന്ന് ഹൈവേ, അഴകിയ രാവണന്‍, കുലം, ഋഷ്യശൃംഗന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മഞ്ഞു പോലൊരു പെണ്‍കുട്ടി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, രാത്രി മഴ തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചു.
എന്നാല്‍ തെലുങ്കില്‍ ആദ്യമായി ചെയ്ത ചിത്രമായിരുന്നു സിത്താര. ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. സിത്താര സംവിധാനം ചെയ്തത് സംവിധായകന്‍ വംശിയായിരുന്നു. തന്റെ അടുത്ത ചിത്രത്തിലും വംശി ഭാനുപ്രിയയെ തന്നെ നായികയാക്േകി അന്വേഷണ എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് ആലാപന, പ്രേമിച്ചു പെല്ലടു തുടങ്ങി അടുപ്പിച്ച് വന്ന ചിത്രങ്ങളിലെല്ലാം ഭാനുപ്രിയ നായികയായി.
എന്നാല്‍ ഇതിനു പിന്നാലെ വംശിയ്ക്ക് ഭാനുപ്രിയയോട് അടുപ്പം തോന്നി തുടങ്ങിയിരുന്നു. വിവാഹിതനും അതില്‍ കുട്ടികളുമുണ്ടായിരുന്നിട്ടും വംശി ഭാനുപ്രിയയെ വിവാഹം കഴിക്കാന്‍ ഒരുങ്ങി. എന്നാല്‍ അത് നടന്നില്ലെന്നും അതിന് അമ്മ കാരണമായെന്നും പറയുകയാണ് ഭാനുപ്രിയ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഭാനുപ്രിയ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
വംശിക്കൊപ്പം സിനിമകള്‍ ചെയ്യുന്ന കാലത്താണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. വലിയ പ്രണയമായി മാറുകയും അത് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും വരെ ചെയ്തു. തന്റെ പ്രണയത്തെക്കുറിച്ച് ഭാനുപ്രിയ വീട്ടില്‍ സംസാരിച്ചു. എന്നാല്‍ മാതാപിതാക്കള്‍ അതിനെ നിശിതമായി എതിര്‍ത്തു. പ്രത്യേകിച്ചും വിവാഹിതനായ ഒരാളെ. അമ്മയുടെ എതിര്‍പ്പ് തന്നെയായിരുന്നു അതിന് പ്രധാന കാരണമെന്ന് നടിപറയുന്നു.
വിവാഹിതനും അച്ഛനുമായ ഒരാളെ വീണ്ടും വിവാഹം കഴിക്കുന്നതിനെ അമ്മ എതിര്‍ത്തത് എന്ന് തനിക്ക് സഹിക്കാനായില്ല. അതിനാല്‍ വിവാഹമേ കഴിക്കേണ്ട എന്ന തീരുമാനത്തിലെത്തി. പക്ഷെ അമ്മ എപ്പോഴും സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു ചെയ്തിരുന്നതെന്ന് നടി അഭിമുഖത്തില്‍ പറഞ്ഞു. അമ്മ കാരണം വിവാഹം എന്ന ചിന്ത ഉപേക്ഷിച്ചു. അതോടെ വംശിയുമായുള്ള രണ്ടാം വിവാഹ ആലോചനകളും അവസാനിച്ചുവെന്നും നടി പറയുന്നു.
വീണ്ടും സിനിമയില്‍ സജീവമായ നടി പിന്നേയും ധാരാളം സിനിമകള്‍ ചെയ്തു. തുടര്‍ന്ന് 1998ല്‍ ഡിജിറ്റല്‍ ഗ്രാഫിക് എഞ്ചിനീയറായ ആദര്‍ശ് കൗശലിനെ വിവാഹം കഴിക്കുകയായിരുന്നു നടി. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. 2018ല്‍ ആദര്‍ശ് ഹൃദായാഘാതം മൂലം മരിച്ചു. ഇപ്പോള്‍ മകള്‍ക്കൊപ്പം ചെന്നൈയിലാണ് ഭാനുപ്രിയ താമസിക്കുന്നത്.