HomeKeralaVideo: വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

Video: വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

വൈക്കം ടിവി പുരത്ത് ഉത്സവത്തിനിടെ ആന ഇടിഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നു. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നത്.

ചങ്ങനാശ്ശേരി സ്വദേശി അരവിന്ദൻ എന്ന സോമിച്ചനാണ് (25) മരിച്ചത്. ഇന്നലെ ഏപ്രില്‍ മൂന്നാം തീയതി രാത്രി 9.05 ഓടെയാണ് സംഭവം നടക്കുന്നത്.

എഴുന്നള്ളിപ്പിനായി ചട്ടം കയറ്റിയതിനെ ആനയുടെ ആക്രമണം ഉണ്ടായത്. രണ്ടാം പാപ്പാൻ ചങ്ങലെ പിടിച്ചിടുന്ന സമയത്താണ് ആന ആക്രമിച്ചത്. സോമിച്ചനെ തള്ളിയിട്ടതിന് ശേഷം ആന ചവിട്ടുകയായിരുന്നു. ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരണം സംഭവിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ തൃശൂർ ആറാട്ടുപുഴ പൂരത്തിനിടെ 2 ആനകള്‍ ഇടഞ്ഞു. തറയ്ക്കല്‍ പൂരത്തിനിടെ ആയിരുന്നു സംഭവം. തുടർന്ന് രണ്ട് ആനകള്‍ തമ്മില്‍ കൊമ്ബ് കോർക്കുകയും ചെയ്തിരുന്നു. ഗുരുവായൂർ രവികൃഷ്ണനെന്ന ആനയും പുതുപ്പള്ളി അർജ്ജുനൻ എന്ന ആനയുമാണ് ഇടഞ്ഞത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts