HomeUncategorizedVideo; കരണം മറിഞ്ഞ കാറിൽ നിന്ന് പറന്ന്  ഉയർന്ന് ഡ്രൈവര്‍ ; വൈറൽ വീഡിയോ

Video; കരണം മറിഞ്ഞ കാറിൽ നിന്ന് പറന്ന്  ഉയർന്ന് ഡ്രൈവര്‍ ; വൈറൽ വീഡിയോ

ലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍‌ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുവൈറ്റിലെ അബു അല്‍ ഹസാനിയ ബീച്ചില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ മില്യണ്‍സ് കണ്ടത്. ശനിയാഴ്ചയായിരുന്നു അപകടം.

അതിവേഗത്തിത്തില്‍ ബീച്ചിലൂടെ പായുന്ന കാറില്‍ തിരമാലകള്‍ അടിച്ചുകയറി. ഇതോടെ ബാലൻസ് നഷ്ടമായ ആഡംബര കാർ ബീച്ചില്‍ പലതവണ തലകീഴായി മറിഞ്ഞു. ഇതിനിടെ കാറില്‍ നിന്ന് ഡ്രൈവർ എയറില്‍ പറന്ന് പാെങ്ങി കടലില്‍ വീഴുന്നതുമാണ് വീഡിയോയില്‍. ഇയാള്‍ കാറില്‍ നിന്ന് കടലില്‍ വീണതിനാല്‍ വലിയൊരു ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.

കാറിന്റെ നിയന്ത്രണം നഷ്ടമായെന്ന് ബോദ്ധ്യമായതോടെ ബീച്ചില്‍ നിന്നൊരു യുവാവ് ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ ഓടിമാറി നിമിഷങ്ങള്‍ക്കകമാണ് കാർ കരണം മറിഞ്ഞത്. കടലില്‍ വീണപാടെ ഡ്രൈവർ എണീറ്റ് കരയിലേക്ക് ഓടുന്നതും കാണാം. ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി. കാറിനെയും ഉടമയെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts