ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം.എട്ടു വയസ്സുള്ള പെണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്.വടക്കുകിഴക്കൻ ലിംപോപോ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
ജോഹന്നാസ്ബർഗില്‍നിന്നും 300 കിലോമീറ്റർ ദൂരെ മൊകോപനെയ്ക്കും മാർക്കനും ഇടയിലുള്ള മ്മാമത്‌ലകാല പർവത പാതയിലെ പാലത്തിലാണ് അപകടം.
ഡ്രൈവറുടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് പാലത്തിൻറെ കൈവരിയിലിടിച്ച് തീപിടിക്കുകയും 165 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോറോണില്‍ നിന്ന് മോറിയ പട്ടണത്തിലെ ഈസ്റ്റർ സർവീസിന് പോയ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ സർക്കാർ സഹായിക്കുമെന്നും അപകടത്തിൻറെ കാരണത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തുമെന്നും ദക്ഷിണാഫ്രിക്കൻ ഗതാഗത മന്ത്രി പറഞ്ഞു.