HomeEntertainmentVideo; ഒറ്റച്ചാട്ടത്തില്‍ പുഴ ചാടികടന്ന് കടുവ; സോഷ്യൽ മീഡിയ വൈറല്‍ വീഡിയോ കാണാം 

Video; ഒറ്റച്ചാട്ടത്തില്‍ പുഴ ചാടികടന്ന് കടുവ; സോഷ്യൽ മീഡിയ വൈറല്‍ വീഡിയോ കാണാം 

മുൻനിര വേട്ടക്കാർ മാത്രമല്ല, നല്ല ഒന്നാന്തരം ചാട്ടക്കാർ കൂടിയാണ് കടുവകള്‍. 18 മുതല്‍ 20 അടി വരെ ഉയരത്തില്‍ കടുവകള്‍ക്ക് ചാടാൻ കഴിയുമെന്നാണ് വിവിധ റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പശ്ചിമബംഗാളിലെ ഒരു കടുവാ ചാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണിപ്പോള്‍ വൈറലാകുന്നത്. സുന്ദർബൻ നാഷണല്‍ പാർക്കില്‍ നിന്നുള്ളദൃശ്യങ്ങള്‍ പകർത്തിയത് വന്യജീവി ഫോട്ടോഗ്രഫറായ ഹർഷല്‍ മല്‍വൻകറാണ്.

ഒരു പുഴയ്ക്ക് അടുക്കലെത്തുന്ന കടുവയെ ആദ്യം ദൃശ്യങ്ങളില്‍ കാണാം. ദാഹമകറ്റാനെത്തിയതാകുമെന്ന് തോന്നുമെങ്കിലും പതിയെ പിന്നോട്ടേക്കാഞ്ഞ് പുഴ ചാടി കടക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ ആരെയുമൊന്ന് അമ്ബരിപ്പിക്കുന്നതാണ്. ഇൻസ്റ്റാഗ്രാമില്‍ ഹർഷല്‍ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിലും നിരവധി കാഴ്ചക്കാരാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ക്കുള്ളത്. സമീപകാലത്ത് മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി കടുവ സങ്കേതത്തില്‍ ജലാശയത്തില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി കടിച്ചെടുത്തു നീങ്ങുന്ന കടുവയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. വന്യജീവി ഫോട്ടോഗ്രഫറായ ദീപ് കതികാറാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts