HomeEntertainmentVideo; കുട്ടിയുടെ കേടായ പല്ലെടുത്ത ദന്ത ഡോക്ടറായ തത്തമ്മ; സോഷ്യല്‍ മീഡിയ വൈറൽ വീഡിയോ കാണാം 

Video; കുട്ടിയുടെ കേടായ പല്ലെടുത്ത ദന്ത ഡോക്ടറായ തത്തമ്മ; സോഷ്യല്‍ മീഡിയ വൈറൽ വീഡിയോ കാണാം 

കുട്ടിയുടെ കേടായ പല്ലെടുക്കുന്ന തത്തയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ വേഗത്തില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതിനോടകം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.

തത്തയെ ഒരാള്‍ പിടിച്ചിരിക്കുന്നതും അതിനെ ഒരു കുട്ടിയുടെ വായുടെ അടുത്തേക്ക് കൊണ്ട് വരുന്നതും ആ സമയം തത്ത കുട്ടിയുടെ കേടായ പല്ല് കൊത്തി എടുക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും. കുട്ടി പോലും അറിയാതെയാണ് തത്ത പല്ലെടുക്കുന്നത്. തത്ത തന്റെ പല്ലെടുക്കുന്നത് കുട്ടിയെ ചിരിപ്പിക്കുന്നുണ്ട്.

പല്ല് കൊത്തി എടുത്ത ശേഷം തത്ത അതൊരു പാത്രത്തില്‍ നിക്ഷേപിക്കുന്നതും വീഡിയോയില്‍ കാണാം. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. തത്ത ഒരു ദന്ത ഡോക്ടറാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ദന്ത ചികിത്സാ രീതികള്‍ നിലവില്‍ വന്നത് 1900 മുതല്‍ ആണെന്നും 1899 ല്‍ ഒക്കെ ആളുകള്‍ പല്ലെടുത്തത് എല്ലാം ഇതേ രീതിയില്‍ ആയിരിക്കാം എന്ന് ഒരാള്‍ തമാശ രൂപേണ പറഞ്ഞു. എന്നാല്‍ ചിലർ വീഡിയോയില്‍ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രോഗാണുക്കള്‍ പക്ഷികളില്‍ വിഷബാധ ഉണ്ടാക്കുകയും അവരുടെ ജീവന് പോലും ഭീഷണിയായി മാറുമെന്നും പലരും അഭിപ്രായപ്പെട്ടു.

ഇതിനവർ തെളിയിക്കപ്പെട്ട ശാസ്ത്രീയ വിശദീകരണങ്ങളും നല്‍കുന്നുണ്ട്. ചിക്കാഗോയിലെ എക്‌സോട്ടിക്ക് മൃഗാശുപത്രി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ പക്ഷികളുടെ കൊക്കുകള്‍ മനുഷ്യന്റെ മൂക്കിലും വായിലും ഒന്നും വയ്ക്കാനോ അതുപോലെ മനുഷ്യന്റെ പല്ല് വൃത്തിയാക്കാൻ പക്ഷികളെ ഉപയോഗിക്കാനോ പാടില്ല. എന്നാല്‍ മൃഗങ്ങള്‍ തങ്ങളുടെ വായ പക്ഷികള്‍ക്ക് വൃത്തിയാക്കാനായി തുറന്ന് നല്‍കാറുണ്ട്. ഈജിപ്തിലെ നൈല്‍ നദിയില്‍ കാണപ്പെടുന്ന മുതലകളും ഈജിപ്ഷ്യൻ പ്ലോവർ ബേർഡുകളും തമ്മില്‍ ഇത്തരമൊരു ബന്ധം കാണാൻ സാധിക്കും. ഈ ബന്ധം കൊണ്ട് മുതല പക്ഷി എന്ന് കൂടി അറിയപ്പെടുന്ന ഇവ ചെറു പ്രാണികളെയും ഭക്ഷണമാക്കാറുണ്ട്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts