HomeUncategorizedലണ്ടനില്‍ ഒറ്റക്കൊമ്ബൻ വാറ്റുചാരായം വൻ ഹിറ്റ്; വിപണിയിലെത്തിക്കുന്നത് മലയാളി നഴ്സ്

ലണ്ടനില്‍ ഒറ്റക്കൊമ്ബൻ വാറ്റുചാരായം വൻ ഹിറ്റ്; വിപണിയിലെത്തിക്കുന്നത് മലയാളി നഴ്സ്

ലണ്ടൻ: മലയാളികളുടെ മദ്യത്തോടുള്ള ബന്ധം പ്രസിദ്ധമാണ്. നാട്ടിൻപുറങ്ങളില്‍ പണ്ടുകാലത്ത് നാടൻ വാറ്റുചാരായം സുലഭമായിരുന്നു.

ചാരായം നിരോധിച്ചതോടെ നാടൻ വാറ്റ് കേരളത്തില്‍ നിയമവിരുദ്ധമായി. എന്നാല്‍, മലയാളികളുടെ നാടൻ വാറ്റ് ഇപ്പോള്‍ ലണ്ടനില്‍ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച്‌ നല്‍കും. കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു മാണിയുടെ പുതിയ സംരംഭം ഇപ്പോള്‍ ലണ്ടനില്‍ വൻ ഹിറ്റാണ്.

ബ്രിട്ടനിലെ നോർത്ത് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ആളാണ് ബിനു മാണി. 2004 ല്‍ ബ്രിട്ടനില്ഡ‍ എത്തിയ ബിനു മാണി എൻഎച്ച്‌എസിലെ ബാൻഡ് 8 എ നഴ്സാണ്. ബ്രിട്ടനില്‍ ആദ്യമായാണ് മലയാളികളുടെ നാടൻ വാറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ഇത് കള്ളവാറ്റല്ല കേട്ടോ. സർക്കാർ അനുമതിയോടെ തന്നെയുള്ള നല്ല ഒന്നാന്തരം വാറ്റു ചാരായം ഒറ്റക്കൊമ്ബൻ എന്ന ബ്രാൻഡ് നെയിമിലാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്.

കേരളത്തിലെ വാറ്റുകാരുടെ നാടൻ വിദ്യകള്‍ ശേഖരിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് ബിനു മാണി വാറ്റുചാരായം തയ്യാറാക്കുന്നത്. ലണ്ടനില്‍ നിന്നും 50 മൈല്‍ ദൂരത്തിലുള്ള ഡോർചെസ്റ്ററിലെ സ്വകാര്യ ഡിസ്റ്റിലറി ലീസിനെടുത്ത് സർക്കാർ അനുമതിയോടെയാണ് ഒറ്റക്കൊമ്ബൻ ബ്രാൻഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ നാടൻ മദ്യം രാജ്യാന്തര വിപണികളില്‍ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടൻ വാറ്റിനെ യുകെയില്‍ മാർക്കറ്റ് ചെയ്തുകൂടാ എന്ന് ബിനു മാണി ഏകദേശം 12 വർഷം മുൻപ് ചിന്തിച്ചത്. തുടർന്ന് വർഷങ്ങളോളം പഠനം നടത്തി യുകെ സർക്കാരിൻറെ അനുമതികളെല്ലാം വാങ്ങിശേഷമാണ് എട്ടു മാസം മുൻപ് മദ്യനിർമാണം ഡിസ്റ്റിലറി വഴി ആരംഭിച്ചത്.

ഫെബ്രുവരി 15 നാണ് നാടൻ വാറ്റ് വിപണിയില്‍ ഇറക്കും വിധം തയ്യാറായത്. ഇപ്പോള്‍ സൂപ്പർമാർക്കറ്റില്‍ ലഭ്യമല്ലങ്കിലും യുകെ മലയാളികള്‍ക്കിടയില്‍ പാഴ്‌സല്‍ രൂപത്തില്‍ ഒറ്റക്കൊമ്ബൻ എത്തി തുടങ്ങി. ഒറ്റക്കൊമ്ബൻ ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പർമാർക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തി തുടങ്ങും.

700 മില്ലി ലിറ്ററിൻറെ ഒരു കുപ്പിക്ക് 35.50 പൗണ്ടാണ് വില. ആവശ്യക്കാർക്ക് രണ്ട് കുപ്പി വീതമാണ് ലഭിക്കുക. പാഴ്‌സല്‍ ചാർജായി 5.70 പൗണ്ട് പ്രത്യേകം അടയ്ക്കണം. ഒറ്റക്കൊമ്ബൻറെ കസ്റ്റമർ കെയർ നമ്ബരായ +447916336379 വഴി പാഴ്‌സല്‍ ഓർഡർ ചെയ്യാവുന്നതാണ്. നെല്ലിക്ക, നാട്ടിലെ പുഴുങ്ങാത്ത നെല്ല്, പശ്ചിമഘട്ടത്തില്‍ നിന്നും ശേഖരിക്കുന്ന 14 തരം സുഗന്ധദ്രവ്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ഒറ്റക്കൊമ്ബൻ വാറ്റ്. 40 ശതമാനമാണ് ഒറ്റക്കൊമ്ബനില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിൻറെ അളവ്. കുപ്പിയില്‍ ‘നാടൻ വാറ്റ്’ എന്ന് മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഉള്‍പ്പടെ ഉള്ള ഭാഷകളില്‍ പ്രിൻറ് ചെയ്തിട്ടുണ്ട്.

ഒറ്റക്കൊമ്ബൻ വിപണിയില്‍ എത്തിക്കുവാൻ ബിനുവിനൊപ്പം തിരുവനന്തപുരം കരമന സ്വദേശിയായ യുകെ മലയാളി ബി. അജിത്കുമാർ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 65 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്ബൻ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോള്‍ മൂന്ന് ജീവനക്കാരാണ് ഡെലിവറി ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ക്കായി ഇവരോടൊപ്പം ഉള്ളത്. ഭാവിയില്‍ സ്വന്തം ഡിസ്റ്റിലറി ഉള്‍പ്പടെ ധാരാളം ആളുകള്‍ക്ക് ജോലി നല്‍കാൻ കഴിയുന്ന ഒരു സ്ഥാപനമായി ഒറ്റക്കൊമ്ബൻ വളരുമെന്ന പ്രതീക്ഷയിലാണ് ബിനു മാണി.

ലണ്ടൻ: മലയാളികളുടെ മദ്യത്തോടുള്ള ബന്ധം പ്രസിദ്ധമാണ്. നാട്ടിൻപുറങ്ങളില്‍ പണ്ടുകാലത്ത് നാടൻ വാറ്റുചാരായം സുലഭമായിരുന്നു. ചാരായം നിരോധിച്ചതോടെ നാടൻ വാറ്റ് കേരളത്തില്‍ നിയമവിരുദ്ധമായി. എന്നാല്‍, മലയാളികളുടെ നാടൻ വാറ്റ് ഇപ്പോള്‍ ലണ്ടനില്‍ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച്‌ നല്‍കും. കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts