HomeKeralaയുഎഇ കമ്ബനി മലയാളികളെ ക്ഷണിക്കുന്നു; ആകര്‍ഷക ശമ്ബളം, വിസയും ടിക്കറ്റും താമസവും ഭക്ഷണവും സൗജന്യം

യുഎഇ കമ്ബനി മലയാളികളെ ക്ഷണിക്കുന്നു; ആകര്‍ഷക ശമ്ബളം, വിസയും ടിക്കറ്റും താമസവും ഭക്ഷണവും സൗജന്യം

അങ്കമാലി: യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേള്‍ഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വാക്ക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു.

ഉദ്യോഗാർത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷില്‍ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയില്‍ സെക്യൂരിറ്റിയായി ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 

പ്രായപരിധി 25-40. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’7″. സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും. ആകർഷകമായ ശമ്ബളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനല്‍ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 മാർച്ച്‌ 18 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും ഇടയില്‍ നിശ്ചിത വിലാസത്തില്‍ എത്തണം.

വിലാസം: ഒഡെപ്ക് ട്രെയിനിങ് സെന്റർ, ഫ്ലോർ- 4, ടവർ ഒന്ന്, ഇൻകെല്‍ ബിസിനസ് പാരർക്ക് (ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly) എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്‌. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Mob:7736496574

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts