HomeKeralaക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു; ലഭിക്കുന്നത് 3,200 രൂപവീതം

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു; ലഭിക്കുന്നത് 3,200 രൂപവീതം

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്ബ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 3,200 രൂപ വീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4,800 രൂപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts