പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കാറുള്ളത്.
പണ്ട് കാലങ്ങളിലെപ്പോലെ റോഡില്‍ കാണുന്ന ആളുകളോട് വഴി ചോദിക്കാതെ കയ്യിലുള്ള ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഗൂഗിള്‍ മാപ്പും ആളുകളെ വഴിതെറ്റിച്ചു തുടങ്ങി എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.
മാപ്പ് നോക്കി യാത്ര ചെയ്ത് ഒടുവില്‍ വഴി തെറ്റി തോട്ടിലും കാട്ടിലും ഒക്കെ അകപ്പെട്ടുപോയ നിരവധി ആളുളെക്കുറിച്ച് നാം അറിഞ്ഞ് കഴിഞ്ഞു. എന്തായാലും ഇനി അത്തരത്തില്‍ ആളുകള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ ഈ നാട്ടുകാര്‍. @Kodagu Connect എന്ന എക്‌സ് അക്കൗണ്ടാണ് നാട്ടുകാര്‍ സ്ഥാപിച്ച ഈ ബോര്‍ഡിന്റെ ചിത്രം പങ്കുവച്ചത്.
ബോര്‍ഡിലെ അറിയിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ‘ ഗൂഗിള്‍ മാപ്പ് തെറ്റാണ്. ഈ വഴി നിങ്ങളുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ളതല്ല എന്നാണ്. ഈ സൈന്‍ബോര്‍ഡ് കാണുമ്ബോള്‍ മനസിലാവുന്നത് ഗൂഗിള്‍ മാപ്പ് നോക്കി വന്ന ഒരുപാട് പേര്‍ക്ക് ഇതുപോലെ വഴി തെറ്റിയിട്ടുണ്ട് എന്നാണ്. ഗൂഗിള്‍ മാപ്പ് തെറ്റാണ്, ഈ വഴി ക്ലബ്ബ് മഹീന്ദ്രയിലേക്ക് പോകില്ല’ എന്നാണ് സൈന്‍ബോര്‍ഡില്‍ പറഞ്ഞിരിക്കുന്നത്.
നാട്ടുകാര്‍ തന്നെയാണ് ആളുകള്‍ ഇവിടെയെത്തി വഴി തെറ്റിപ്പോകാതിരിക്കാന്‍ വേണ്ടി ഇങ്ങനെ ഒരു ബോര്‍ഡ് വച്ചിരിക്കുന്നത് എന്നാണ് മനസിലാവുന്നത്.നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായത്. നിരവധിപ്പേര്‍ പോസ്റ്റിന് കമന്റുകളുമായി എത്തി. അടുത്തിടെ ഗൂഗിള്‍ മാപ്പിന് വല്ലാതെ തെറ്റുക പറ്റുന്നുണ്ട് എന്നായിരുന്നു മിക്കവരുടെയും കമന്റ്. എന്തായാലും ഇത്തരം ഒരു ബോര്‍ഡ് നാട്ടുകാര്‍ സ്ഥാപിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഗൂഗിള്‍ മാപ്പിന് ഇവിടേക്കിനി ആളുള്‍ക്ക് വഴി തെറ്റിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്നാണ്.