മാർക്കറ്റുകളില്‍ സർവ്വ സാധാരണയായി ലഭിക്കുന്ന ഇനമാണ് കുമ്ബളം. ഇത് അറിയാത്തവരും കഴിക്കാത്തവരും കുറവായിരിക്കും.
എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ പലരും അറിയില്ല എന്നതാണ് സത്യം. ഏറ്റവും കൂടുതല്‍ അളവില്‍ ജലാംശം കൂടിയ പച്ചക്കറിയാണിത്. ഇതില്‍ 96 ശതമാനം ജലവും കൂടാതെ ഭക്ഷ്യ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍. പ്രോട്ടീനും ആവിശ്യത്തിന് ഫൈബറും കാല്‍സ്യവും ഇതില്‍ ധാരാളമുണ്ട്. ശരീരത്തിനാവശ്യമായ അന്നജം, മഗ്നീഷ്യം, അയണ്‍, അങ്ങനെ ഒരു മനുഷ്യ ശരീരത്തിന്റെ നല്ല ആരോഗ്യത്തിനുതകുന്ന നിരവധി ധാതുക്കള്‍ ഇതിലുണ്ട്.
അമിത വണ്ണം കുറയ്ക്കാനും കുമ്ബളങ്ങ സഹായകരമാകും. കാരണം ഇതില്‍ കലോറിയുടെ അളവ് വളരെ കുറവാണ്. ഇത് അമിത വണ്ണവും വയറും കുറക്കാനും സഹായിക്കും. ഫൈബറും ധാരാളം ഉള്ളതിനാല്‍ പെട്ടെന്ന് വയറ് കുറക്കാൻ കുമ്ബളങ്ങ സ്ഥിരമായി കഴിക്കുന്നത് ഫലം ചെയ്യും.പൊട്ടാസ്യവും , സിങ്ക്, ഫോസ്ഫസും കൂടി ഇതിലുണ്ട്. ക്ഷീണമുള്ളവരും തളർച്ചയുള്ളവരും കുമ്ബളങ്ങ കഴിക്കുന്നത് നല്ലതാണ്. അയണ്‍ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ അനീമിയ തടയാനും നല്ലതാണ്.
കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയായത് കൊണ്ട് തടിയുള്ളവർക്കോ മെലിഞ്ഞവർക്കോ എളുപ്പം കഴിക്കാവുന്നതാണ്. അമിത വണ്ണം ഉള്ളവർ കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീർച്ചയായും കുമ്ബളങ്ങ നല്ലൊരു ഭക്ഷണമാണ്. നമ്മുടെ ഡയറ്റില്‍ ചേർക്കാൻ പറ്റുന്നതും നമ്മുടെ ആരോഗ്യത്തിന് നല്ല ഗുണങ്ങളും കുമ്ബളങ്ങയില്‍ നിന്ന് ലഭ്യമാണ്.
ഇത് കറിയായോ തോരനോ വേവിച്ചോ കഴിക്കാവുന്നതാണ്. എന്നാല്‍ കുമ്ബളങ്ങ ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ്. ഇത് നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും മികച്ചതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ സ്ഥിരമായി കഴിക്കാൻ ഉദ്ദേശിക്കുകയാണെങ്കില്‍ തീർച്ചയായും ഡോക്ടറുടെ മാർഗ നിർദേശം തേടുന്നതാണ് ഏറ്റവും നല്ലത്. കുമ്ബളങ്ങയുടെ ഗുണങ്ങള്‍ അറിയാത്തവർ ഇനി അധികം വൈകിക്കേണ്ടതില്ല. നമ്മുടെ ദൈനം ദിന ഭക്ഷണ ക്രമീകരണത്തില്‍ ഇനി കുമ്ബളങ്ങയും മറ്റു പച്ചക്കറികളോടൊപ്പം ചേർക്കാം.